Skip to main content

പിആർഡി ഇൻഫർമേഷൻ അസിസ്റ്റന്റ് : ചൊവ്വാഴ്ച (സെപ്റ്റംബർ 15) അവസാന തിയതി

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെൻറ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിലുള്ള ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് ചൊവ്വാഴ്ച (സെപ്റ്റംബർ 15) വരെ അപേക്ഷ സമർപ്പിക്കാം. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷൻ/ഡിഗ്രി/ ഡിപ്ലോമ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡൈ്വർടൈസിംഗിൽ ഡിപ്ലോമ അല്ലെങ്കിൽ ന്യൂ മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബർ 1ന് 30 വയസ് കവിയരുത്.

അപേക്ഷകൾ ഓൺലൈനായി https://prism.prd.kerala.gov.in എന്ന ലിങ്ക് മുഖേന സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള വിശദനിർദേശങ്ങൾ prd.kerala.gov.in , cdit.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. ഇ-മെയിൽ അഡ്രസും ഫോൺ നമ്പരും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. 

വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുന്നതിന് സാങ്കേതികബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ prdprism2026@gmail.com എന്ന ഇമെയിലിലേക്ക് ഉദ്യോഗാർഥിയുടെ വാട്‌സാപ്പ് നമ്പറും നേരിടുന്ന സാങ്കേതികതകരാറും വിശദീകരിച്ചുകൊണ്ടുള്ള വിവരങ്ങൾ അയച്ചുനൽകാവുന്നതാണ്. പരിഹാരം നിർദേശിച്ചുകൊണ്ട് തിരികെ വിളിക്കുമ്പോൾ ഉദ്യോഗാർഥി ഫോണിൽ ലഭ്യമാകേണ്ടതാണ്.

date