Skip to main content

സാക്ഷരതാ പക്ഷാചരണ സമാപനം 13-ന്

ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സാക്ഷരതാ പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം സെപ്റ്റംബർ 13-ന് നടക്കും.  സമാപന പരിപാടിയുടെ ഉദ്ഘാടനം അരീക്കോട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10-ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ആയിഷ നിര്‍വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് അംഗം കെ.ടി അഷ്റഫ്, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ. മുഹമ്മദ് ഫവാസ് എന്നിവർ പങ്കെടുക്കും. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി 'സാക്ഷരത മനുഷ്യന്, പ്രകൃതിക്ക്, സമൃദ്ധിക്ക്' എന്ന പ്രമേയത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

date