Skip to main content

സി പി & എഫ് ആർ പി കോഴ്‌സ്: 18 വരെ അപേക്ഷിക്കാം

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ ആരംഭിക്കുന്ന കോമ്പോസിറ്റ് പ്രോസസ്സിംഗ് & ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് (സി പി & എഫ് ആർ പി) കോഴ്‌സിൽ സീറ്റുകൾ ഒഴിവുണ്ട്. മെക്കാനിക്കൽ അനുബന്ധ ബ്രാഞ്ചുകളിൽ ബി ടെക്, ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ,  ഐ റ്റി ഐ, ടി എച്ച് എസ് എൽ സി, കെ ജി സി ഇ / കെ ജി റ്റി ഇ ആണ് യോഗ്യത.  20 പേർക്കാണ് പ്രവേശനം. സെപ്റ്റംബർ 18നകം അപേക്ഷിക്കണം. വിവരങ്ങൾക്ക്: 9656399657, 9895283025, 04712360391.

പി.എൻ.എക്‌സ്. 3748/2026

date