Post Category
കോമ്പോസിറ്റ് പ്രോസസ്സിംഗ് & എഫ് ആര്‍ പി കോഴ്‌സ്: സെപ്തം 18 വരെ അപേക്ഷിക്കാം
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ ആരംഭിക്കുന്ന കോമ്പോസിറ്റ് പ്രോസസ്സിംഗ് & ഫൈബര്‍ റിഇന്‍ഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 18 വരെ നീട്ടി. ഐ എസ് ആര്‍ ഒ അടക്കമുള്ള സ്ഥാപനങ്ങളില്‍ 45 ദിവസം ഇന്റേഷിപ്പ് സൗകര്യവും ലഭിക്കും. മെക്കാനിക്കല്‍ അനുബന്ധ ബ്രാഞ്ചുകളില്‍ ബി ടെക്, ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ, ഐ റ്റി ഐ, ടി എച്ച് എസ് എല്‍ സി, കെ ജി സി ഇ / കെ ജി റ്റി ഇ എന്നീ യോഗ്യതകളില്‍ ഏത് ഉള്ളവര്‍ക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങള്‍ക്ക് 9656399657, 9895283025, 04712360391.
date
- Log in to post comments