Skip to main content

*ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ ജെ.പി.എച്ച്.എൻ. ഒഴിവ്*

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ വിദ്യാർഥിനികളുടെ ആരോഗ്യപരമായ പ്രശ്നങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമനം നടത്തുന്നു. 2026-27 അധ്യയന വർഷത്തിൽ സ്ഥാപനത്തിൽ താമസിച്ച് ജോലി ചെയ്യാൻ താത്പര്യമുള്ള വനിതകൾക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയും എ.എൻ.എം  അല്ലെങ്കിൽ ഹെൽത്ത് വർക്കേഴ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റും കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ രജിസ്‌ട്രേഷനുമാണ് അടിസ്ഥാന യോഗ്യത. ജനറൽ നഴ്‌സിംഗ് അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ് പാസായവർക്കും സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ മുൻപരിചയമുള്ളവർക്കും മുൻഗണന നൽകും.

18-നും 45-നും ഇടയിലാണ് പ്രായപരിധി. പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. പ്രതിമാസം 13,000 രൂപ വേതനം ലഭിക്കും.  നിയമനത്തിന്റെ കാലാവധി 2027 മാർച്ച് 31 വരെയാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 19-ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കുക. വിലാസം: സീനിയർ സൂപ്രണ്ട്, മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചാലക്കുടി, നായരങ്ങാടി, കോടശ്ശേരി പി.ഓ, തൃശ്ശൂർ - 680721. ഫോൺ: 0480-2960400, 0480-2706100, 9495133146.

date