Post Category
*തൃശ്ശൂർ ജനറൽ ആശുപത്രിയിൽ വനിതാ സെക്യൂരിറ്റി ഒഴിവ്: വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 17-ന്*
തൃശ്ശൂർ ജനറൽ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികമായി മൾട്ടിപർപ്പസ് (വനിതാ സെക്യൂരിറ്റി) ജീവനക്കാരെ നിയമിക്കുന്നു. എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള, 50 വയസ്സിൽ താഴെ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. സുരക്ഷാ ഡ്യൂട്ടിയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.
പ്രതിദിനം 625 രൂപ നിരക്കിലാണ് വേതനം നിശ്ചയിച്ചിട്ടുള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി സെപ്റ്റംബർ 17-ന് രാവിലെ 11-ന് ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഫോൺ: 0487-2427778.
date
- Log in to post comments