Skip to main content

*സൗജന്യ കാറ്ററിംഗ് ആൻഡ് ഫാസ്റ്റ് ഫുഡ് നിർമ്മാണ പരിശീലനം*

തൃശ്ശൂർ വില്ലടത്ത് പ്രവർത്തിക്കുന്ന കനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന 12 ദിവസത്തെ സൗജന്യ കാറ്ററിംഗ് ആൻഡ് ഫാസ്റ്റ് ഫുഡ് ഉത്പന്ന നിർമ്മാണ പരിശീലനത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 18-നും 49-നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. ഭക്ഷണവും താമസവും ഉൾപ്പെടെ പരിശീലനം തികച്ചും സൗജന്യമാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് പരിശീലനം. താത്പര്യമുള്ളവർക്ക് https://forms.gle/kZWnaCLw6pd7sd6w6 എന്ന ഓൺലൈൻ ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ- 0487-2694412, 9447196324.

date