*മൃതദേഹം തിരിച്ചറിയുന്നതിനുവേണ്ടി ബന്ധുക്കളെ തേടുന്നു.*
കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട അന്യസംസ്ഥാനക്കാരനെന്ന് സംശയിക്കുന്ന വ്യക്തിയുടെ ബന്ധുക്കളെ തേടുന്നു. ഓഗസ്റ്റ് 19-ന് രാവിലെ കുന്നംകുളം ജംഗ്ഷന് സമീപം ഗുരുവായൂർ റോഡിലെ കേരള മെഡിക്കൽ ഷോപ്പിന്റെ വരാന്തയിൽ ശാരീരിക ബുദ്ധിമുട്ടുകളോടെ അവശനിലയിൽ കണ്ടെത്തിയ ഉദ്ദേശം 57 വയസ്സ് പ്രായമുള്ളയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ സെപ്റ്റംബർ 8-ന് രാത്രി പത്ത് മണിയോടെ ഒമ്പതാം വാർഡിൽ അനുഷാദ് എന്ന് പേര് പറയുന്ന ഇയാൾ മരണപ്പെട്ടു.
സംഭവത്തിൽ കുന്നംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. നിലവിൽ മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്. പുരുഷൻ, 57 വയസ്സ്, 174 സെന്റീമീറ്റർ ഉയരം, നരകലർന്ന മുടി എന്നിവയാണ് അടയാളങ്ങൾ. പച്ച നിറത്തിലുള്ള പൂക്കളുള്ള മുണ്ടും ട്രൗസറുമാണ് വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ എത്രയും വേഗം ബന്ധപ്പെടണമെന്ന് കുന്നംകുളം പോലീസ് അറിയിച്ചു.
ഫോൺ : എസ്.ഐ പ്രേംജിത്ത്: 9946514066, കുന്നംകുളം പോലീസ് സ്റ്റേഷൻ: 04885-222211.
- Log in to post comments