ടെന്‍ഡര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ പ്രോജക്ടിന് കീഴിലുള്ള മലപ്പുറം, മഞ്ചേരി നഗരസഭാ പരിധികളിലെ 157 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വാങ്ങി വിതരണം ചെയ്യുന്നതിനായി ജി.എസ്.ടി രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങളില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ സെപ്റ്റംബര്‍ 29-ന് ഉച്ചയ്ക്ക് 12 വരെ വിതരണം ചെയ്യും. പൂരിപ്പിച്ച ടെന്‍ഡറുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. ഫോണ്‍: 9526954451, 0483-2730950.
മലപ്പുറം റൂറല്‍ ഐ.സി.ഡി.എസ്. ഓഫീസില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഡ്രൈവര്‍ ഉള്‍പ്പെടെ വാഹനം വാടകയ്ക്കെടുക്കുന്നതിന് മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് പ്രതിമാസം 1500 കിലോമീറ്റര്‍ ദൂരത്തിന് 35,000 രൂപ (നികുതി ഉള്‍പ്പെടെ) നിരക്കിലാണ് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ലഭ്യമാക്കേണ്ടത്. ടാക്സി പെര്‍മിറ്റുള്ളതും ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്തതുമായ കാര്‍/ജീപ്പ് വാഹനങ്ങളാണ് ആവശ്യമായിട്ടുള്ളത്. ടെന്‍ഡര്‍ ഫോമുകള്‍ സെപ്റ്റംബര്‍ 30-ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോണ്‍: 7025127584.
- Log in to post comments