തിരൂര്‍ അമിനിറ്റി സെന്റര്‍ നടത്തിപ്പിനായി ടെന്‍ഡര്‍ ക്ഷണിച്ചു
ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡിന്റെ കീഴില്‍ മലപ്പുറം ജില്ലയിലെ തിരൂര്‍ താഴെപ്പാലം ജങ്ഷനില്‍ തീരദേശ ഹൈവേയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന തിരൂര്‍ അമിനിറ്റി സെന്റര്‍ നടത്തിപ്പിനായി സമാനമായ രീതിയില്‍ അമിനിറ്റി സെന്ററുകള്‍ നടത്തി മുന്‍പരിചയമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നും മത്സരസ്വഭാവമുള്ള ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ https://etenders.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന സെപ്റ്റംബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിനകം ആവശ്യമായ രേഖകള്‍ സഹിതം ടെന്‍ഡര്‍ സമര്‍പ്പിക്കണം. ടെന്‍ഡര്‍ നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് അമിനിറ്റി സെന്റര്‍ തുറന്നു കാണുന്നതിനായി ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡ് ഓഫീസില്‍ ബന്ധപ്പെടാം. വിലാസം- മാനേജിങ് ഡയറക്ടര്‍, ആശ്വാസ് പബ്ലിക് അമിനിറ്റീസ് കേരള ലിമിറ്റഡ്, പി.എം.ജി., വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-695033. ഇമെയില്‍-apkl.pwd@gmail.com.
- Log in to post comments