ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ( കാറ്റഗറി നം 211/2025 (ജനറല്‍), 213/2025(തസ്തികമാറ്റം), 214/2025(തസ്തികമാറ്റം), 251/2025(എന്‍സിഎ-വി), 252/2025(എന്‍ സി എ -എം), 254/2025 (എന്‍ സി എ - ഇ/ടി/ബി), 256/2025(എന്‍ സി എ - ഹിന്ദു നാടാര്‍) തസ്തികകളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും സെപ്റ്റംബര്‍ 29, 30 തീയതികളില്‍ രാവിലെ 05.30 മുതല്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി ഗ്രൗണ്ടില്‍ നടത്തും. പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അംഗീകൃത തിരിച്ചറിയല്‍ രേഖയുടെ അസലുമായി ഹാജരാകണം. കായികക്ഷമതാ പരീക്ഷയില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രമാണ പരിശോധനയും അന്നേ ദിവസം നടത്തും. യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍, നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്തതിനു ശേഷം ആയത് സഹിതം ഹാജരാകണം. അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ആഫീസുമായി ബന്ധപ്പെടണം. (ഫോണ്‍: 04742743624). ജനറല്‍, ബൈ-ട്രാന്‍സ്ഫര്‍, എന്‍ സി എ ചുരുക്കപ്പട്ടികളില്‍ ഉള്‍പ്പെട്ടിട്ടുള്ള പൊതു ഉദ്യോഗാര്‍ഥികള്‍ക്ക് ജനറല്‍ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടക്കുന്നവേദിയില്‍ പങ്കെടുക്കുന്നതിനുളള (രണ്ട് കാറ്റഗറികളും ഉള്‍പ്പെടുത്തിക്കൊണ്ടുളള) പ്രവേശന ടിക്കറ്റാണ് നല്‍കിയിരിക്കുന്നത്.
- Log in to post comments