Skip to main content

തേക്ക് തടികള്‍ ഇ-ലേലം നടത്തും

 തിരുവനന്തപുരം തടി വില്പന ഡിവിഷന്റെ കീഴിലുള്ള തടി ഡിപ്പോകളില്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള തേക്ക്, മറ്റു തടികള്‍ എന്നിവ ഇ-ലേലം ചെയ്യും. തേക്കിന് 50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് നിരതദ്രവ്യം. അച്ചന്‍കോവില്‍, മുള്ളുമല ഡിപ്പോയില്‍ ഒക്ടോബര്‍ അഞ്ചിനും, തെന്മല ആര്യങ്കാവ് ഡിപ്പോയില്‍  ഒക്ടോബര്‍ ഒന്‍പത്, 23 തീയതികളിലും, അച്ചന്‍കോവില്‍, കുളത്തൂപ്പുഴ ഡിപ്പോയില്‍ ഒക്ടോബര്‍ 14, 27 തീയതികളിലുമാണ് ലേലം. രാവിലെ 10  മുതല്‍ വൈകിട്ട് അഞ്ച് വരെ ഡിപ്പോകളില്‍  നിന്നും 5 ക്യു.മീറ്റര്‍ വരെ തേക്ക് തടികള്‍   വാങ്ങാം.   വീട് നിര്‍മ്മിക്കുന്നതിനുവേണ്ട അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും ഹാജരാക്കണം.  രജിസ്ട്രേഷന്  www.mstceccomerce.com.  ഫോണ്‍: 04712360166, 8547809599.

 

date