Skip to main content

ട്യൂഷന്‍ ടീച്ചര്‍ നിയമനം

 വെട്ടിക്കവല ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന മികവ് പദ്ധതി പ്രകാരം എട്ട് മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ട്യൂഷന്‍ എടുക്കുന്നതിനായി ടീച്ചര്‍മാരെ നിയമിക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം, ബി.എഡ്, കെ ടെറ്റ്.  കെ ടെറ്റ് യോഗ്യതയുളളവരുടെ അഭാവത്തില്‍  മറ്റുള്ളവരേയും പരിഗണിക്കും.  ബയോഡേറ്റയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും വൈകിട്ട് സെപ്റ്റംബര്‍ 19ന്  വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ബ്‌ളോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍:   8547630027.
 

 

date