സാക്ഷരതാ പക്ഷാചരണം: ജില്ലാതല സമാപനവും അനുമോദനവും സംഘടിപ്പിച്ചു
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാക്ഷരതാ പക്ഷാചരണം സമാപിച്ചു. അരീക്കോട് ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് അംഗം കെ.ടി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികച്ച വിജയം കൈവരിച്ച തുല്യതാ പഠിതാക്കളെ ആദരിച്ചു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മുഹമ്മദ് ഫവാസ് മുഖ്യപ്രഭാഷണം നടത്തി. 65 വയസ്സുള്ള മുതിര്‍ന്ന പത്താംതരം തുല്യതാ പഠിതാവ് സി. മമ്മദ് കുട്ടി, വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ഷബീര്‍ മഠത്തില്‍, സാക്ഷരത മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ പഠിച്ച് പി.എസ്.സി. പരീക്ഷ വിജയിച്ച ഭിന്നശേഷി വിഭാഗം പഠിതാവ് പി. ലക്ഷ്മി എന്നിവര്‍ തങ്ങളുടെ പഠനാനുഭവങ്ങള്‍ പങ്കുവെച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.പി. റഷീദ്, സാക്ഷരതാ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത്രപ്രസാദ്, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എം. മുഹമ്മദ് ബഷീര്‍, അധ്യാപകന് ലുഖ്മാന് അരീക്കോട്, സാക്ഷരതാ പ്രേരകുമാരായ എന്‍. ചന്ദ്രിക, വി. കനകവല്ലി, പി. സൈതലവി, ക്ലാസ് ലീഡര്‍മാരായ വി.ടി. മുഹമ്മദ്, കെ.സി.ജംഷീദലി എന്നിവര്‍ സംസാരിച്ചു. അരീക്കോട് ബ്ലോക്ക് പരിധിയിലെ സാക്ഷരതാ പ്രേരകരും തുല്യതാ പഠിതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
- Log in to post comments