Post Category
ഗതാഗത നിയന്ത്രണം
മാങ്കാവ്-കണ്ണിപറമ്പ റോഡില്‍ പന്തീരാങ്കാവ് അങ്ങാടിയില്‍ ബിഎം പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ (സെപ്റ്റംബര്‍ 15) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മാങ്കാവ് ഭാഗത്ത് നിന്നും പെരുമണ്ണ ഭാഗത്തേക്ക് വരുന്ന ബസ്, ഭാരമേറിയ വാഹനങ്ങള്‍ എന്നിവ മാത്തറ പാലാഴി റോഡ് വഴി ബൈപാസിലേക്കും ചെറിയ വാഹനങ്ങള്‍ ഒളവണ്ണ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു കൊടിനാട്ടു മുക്ക് ചാത്തോത്തറ വഴി പന്തീരാങ്കാവ് ബൈപാസിലേക്കും പെരുമണ്ണ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ തിരിച്ചും പോവേണ്ടതാണ്.
date
- Log in to post comments