'റീഇമാജിനിങ് കേരളം' ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസിന് ഇന്ന് (സെപ്തംബർ 16) തുടക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയ്യാറാക്കുന്നതിന് സംഘടിപ്പിക്കുന്ന 'റീഇമാജിനിങ് കേരളം' ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസിന് ഇന്ന് (സെപ്തംബർ 16) തുടക്കം. തിരുവനന്തപുരം ലെമൺ ട്രീ ഹോട്ടലിൽ രാവിലെ 11 ന് മുഖ്യമന്ത്രി വി ഡി സതീശൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കും.
ബജറ്റ് പ്രഖ്യാപനങ്ങൾ വിവിധ കാരണങ്ങളാൽ നടപ്പാകാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പദ്ധതി നിർവഹണത്തിൽ ജനങ്ങൾക്ക് വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുള്ള കാലതാമസം ഒഴിവാക്കുന്നതിന് പദ്ധതികളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ചർച്ച. പദ്ധതികളുടെ നിർവഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ വിശദമായി പരിശോധിക്കും. ഓരോ പദ്ധതിയുടെയും വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കും. പദ്ധതികളുടെ വ്യാപ്തി, തന്ത്രപരമായ ലക്ഷ്യങ്ങൾ, സാമ്പത്തിക മാതൃക, നിർവഹണ രീതി, സമയപരിധി എന്നിവയും കോൺഫറൻസിൽ തീരുമാനിക്കും.
നയവിദഗ്ധർ, അക്കാദമിക് - ഗവേഷണ സ്ഥാപനങ്ങൾ, വികസന പങ്കാളികൾ, സാമ്പത്തിക സ്ഥാപനങ്ങൾ, നിക്ഷേപകർ, വ്യവസായികൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രധാന പങ്കാളികളെ ഉൾപ്പെടുത്തിയാണ് ചർച്ചകൾ. സെപ്തംബർ 18 ന് സമാപിക്കും.
പി.എൻ.എക്‌സ്. 3758/2026
- Log in to post comments