Skip to main content

അഭിമുഖം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന ഗവേഷണ പദ്ധതിയിൽ പ്രോജക്ട് ടെക്‌നിക്കൽ സപ്പോർട്ട് I തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 22ന് അഭിമുഖം നടത്തും.

എം.എൽ.ടി./ഡി.എം.എൽ.ടിയും ബന്ധപ്പെട്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.എൽ.ടി./അനുബന്ധ ലൈഫ് സയൻസ് വിഷയത്തിൽ മൂന്നുവർഷ ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

പി.എൻ.എക്‌സ്. 3766/2026

date