Post Category
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 23ന് അഭിമുഖം നടത്തും. പ്ലസ്ടു/ പി.ഡി.സിയും ആറുമാസത്തെ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് യോഗ്യതയും വേണം. സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി രാവിലെ 11ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
പി.എൻ.എക്സ്. 3768/2026
date
- Log in to post comments