Skip to main content

*ലഹരിവിരുദ്ധ ബോധവത്കരണ പ്രസംഗ മത്സരം സംഘടിപ്പിച്ചു*

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ ലഹരിവിരുദ്ധ സെല്ലും എക്‌സൈസ് വകുപ്പും സംയുക്തമായി ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ  ഭാഗമായി കോളേജ്തല പ്രസംഗ മത്സരം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുബിന്‍ പി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. യുവതലമുറയില്‍ ലഹരി ഉപയോഗം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍,  ലഹരിക്കെതിരായ ബോധവത്കരണത്തില്‍ വിദ്യാര്‍ഥികള്‍ക്ക് വഹിക്കാവുന്ന പങ്ക് എന്നീ വിഷയത്തില്‍  എക്‌സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫീസര്‍ പി ആര്‍ ജിനോഷ് സംസാരിച്ചു. ലഹരിവിരുദ്ധ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്‍ ശിഖ അധ്യക്ഷയായി.  പ്രസംഗ മത്സരത്തില്‍  ഒന്നാം വര്‍ഷ ബി.എ. ഹിസ്റ്ററി വിദ്യാര്‍ത്ഥി അസിന്‍ പി. ജോയ് ഒന്നാം സ്ഥാനവും രണ്ടാം വര്‍ഷ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ആദി നാരായണന്‍ രണ്ടാം സ്ഥാനവും നേടി. രണ്ടാം വര്‍ഷ ബി.എ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥി ലാമിയ ഷിന്‍ഷ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ം ഒന്നാംസ്ഥാനം ലഭിച്ച വിദ്യാര്‍ത്ഥി ജില്ലാതല മത്സരത്തില്‍ കോളേജിനെ പ്രതിനിധീകരിക്കും. യൂണിയന്‍ ജോയിന്റ് സെക്രട്ടറി ഫാത്തിമ ഹര്‍ഷ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.

date