Post Category
*എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ കൂടിക്കാഴ്ച സെപ്റ്റംബർ 23-ന്*
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എടത്തിരുത്തി ഗവ. ഐ.ടി.ഐയിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ ദിവസവേതന/കരാർ അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നു. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മൂന്ന് വർഷത്തെ ഡിപ്ലോമയാണ് കുറഞ്ഞ യോഗ്യത.
സെപ്റ്റംബർ 23-ന് ബുധനാഴ്ച രാവിലെ 10.30-ന് കോഴിക്കോട് എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള എലത്തൂർ ഗവ. ഐ.ടി.ഐയിൽ കൂടിക്കാഴ്ച നടത്തും. വേതനം മണിക്കൂർ അടിസ്ഥാനത്തിൽ ലഭിക്കുന്നതാണ്. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോൺ- 0495 2371451, 0495 2461898.
date
- Log in to post comments