Skip to main content

സ്‌ക്രീനിങ് ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു

അരീക്കോട് ചെമ്രക്കാട്ടൂർ വാർഡ് 12-ൽ മഞ്ഞപ്പിത്ത ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അരീക്കോട് താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ മെഡിക്കൽ സ്‌ക്രീനിങ് ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രദേശത്ത് ഒരാൾ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുകയും കൂടുതൽ കേസുകൾ സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര ആരോഗ്യ പരിശോധന ഒരുക്കിയത്. ക്യാമ്പിൽ 37 പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ സലാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. ലളിത അധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.എൻ അനൂപ്, ഡോ. മുഹമ്മദ് അമീൻ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജിഷ പടിയൻ, അംഗങ്ങളായ പി. യമുന, അബ്ദുൽ മുനീർ, കെ.വി സബിത, ഒ. ഷീബ തുടങ്ങിയവർ സംസാരിച്ചു.

date