അറിയിപ്പുകള്‍
*മിൽമയിൽ ടെക്നീഷ്യൻ തസ്തികയിൽ നിയമനം*
കോഴിക്കോട് കുന്ദമംഗലം മില്‍മയുടെ കീഴിൽ ടെക്‌നീഷ്യന്‍ തസ്തികയില്‍ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.ടി, എസ്.എസ്.എല്‍.സി., ഇലക്ട്രീഷ്യന്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉളളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി - 18 നും 35 നും മദ്ധ്യേ.
ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ - 0495 2370179
*ഫിസിക്കൽ എജുക്കേഷൻ ഇൻസ്ട്രക്ടർ നിയമനം*
കോഴിക്കോട് ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ബോയ്‌സില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ താല്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ട്രെയിനിംഗ് ഡിപ്ലോമ/ഡിഗ്രി ഉളളവര്‍ക്ക് അപേക്ഷിക്കാം.
പ്രായപരിധി 18നും 50നും മദ്ധ്യേ.
ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 23 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ - 0495 2370179
*ഐവിഎഫ് ടെക്നീഷ്യൻ തസ്തികയിൽ നിയമനം*
കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഐ.വി.എഫ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ എം.എസ്.സി ലൈഫ് സയന്‍സ് വിദ്യാഭ്യാസ യോഗ്യതയും
ഐ.വി.എഫ് ലാബില്‍ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 24 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ - 0495 2370179
*ക്വട്ടേഷൻ ക്ഷണിച്ചു*
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ ഉടമസ്ഥതയിൽ കോവൂർ വെള്ളിമാടുകുന്ന് റോഡിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമെൻസ് ഹോസ്റ്റലിലെ മെസ് നടത്തിപ്പിനായി ക്വട്ടേഷനുകൾ ക്ഷണിച്ചു. എഫ് എസ് എസ് എ ഐ(FSSAI )രജിസ്ട്രേഷൻ, ഹെൽത്ത് കാർഡ്, മെസ് നടത്തിപ്പിലുള്ള മുൻപരിചയം എന്നിവ അഭികാമ്യം.
ക്വട്ടേഷൻ ഫോം വിതരണം ചെയ്യുന്ന തീയതി : സെപ്റ്റംബർ 14 മുതൽ 26 വരെ
ഫോൺ: 0495 2369545
*ദർഘാസ് പരസ്യം പ്രസിദ്ധീകരിച്ചു*
പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പ്രവർത്തികളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ http://tender.Isgd.gov.in/pages/display, tender.php, www.etenders.karala.gov.in എന്നീ വെബ്സൈറ്റുകളിലും പ്രവർത്തി ദിവസങ്ങളിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിലും ലഭ്യമാണ്.ദർഘാസ് ഫോമുകൾ ഓൺലൈനായി ലഭിക്കുന്ന തീയതി 22ന് ഉച്ചയ്ക്ക് 12 വരെ. ദർഘാസ് ഫോമുകൾ ഓൺലൈനായി ഡൗൺലോഡ് ചെയ്യാവുന്ന അവസാന തീയതി 29ന് വൈകിട്ട് അഞ്ച് വരെ. ദർഘാസ് ഓൺലൈനായി തുറക്കുന്ന സമയം 30ന് ഉച്ചയ്ക്ക് 12 ന്.
ഫോൺ : 0496 2590232
- Log in to post comments