Skip to main content

ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം: ലോഗോ പ്രകാശനം ചെയ്തു

വനം വന്യജീവി വകുപ്പ് 2027 ഫെബ്രുവരിയിൽ നടത്തുന്ന ഇന്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളത്തിന്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, ടൂറിസം- സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് എന്നിവർ ചേർന്ന് ഫെസ്റ്റിവലിന്റെ ബ്രാൻഡ്  കോൺസപ്റ്റ് ബ്രോഷർ പ്രകാശനം ചെയ്തു. വനം വന്യജീവി വകുപ്പ് സെക്രട്ടറി കെ. ബിജു, വനം വകുപ്പ് മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ  രാജേഷ് രവീന്ദ്രൻ, ഭരണ വിഭാഗം അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, സോഷ്യൽ ഫോറസ്ട്രി വിഭാഗം  അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, വനം വന്യജീവി വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ,  കേരള ഫോറസ്റ്റ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ എം ഡി രാജു ഫ്രാൻസിസ്,  ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ബൈജു കൃഷ്ണൻ, പിആർഒ സിനി കെ. തോമസ്, എസിഎഫ് പ്രഭു പി.എം. തുടങ്ങിയവർ പങ്കെടുത്തു.  കേരളത്തിൽ കണ്ടു വരുന്ന സസ്യ ജീവജാലങ്ങളെയും പ്രകൃതിയെയും കോർത്തിണക്കുന്ന ലോഗോ ജെൻ സി കളർ തീമിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഫിഫ വേൾഡ് കപ്പ്, ഖത്തർ മ്യൂസിയം പ്രോജക്ടുകളിലൂടെ  പ്രശസ്തനായ,  ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി  ഡിസൈനർ അഭിലാഷ് ചാക്കോയാണ് കൺസപ്റ്റും ലോഗോയും ഡിസൈൻ ചെയ്തത്.

പി.എൻ.എക്‌സ്. 3784/2026

date