Skip to main content
പനമരം ബ്ലോക്ക്തല മണ്ണ് പരിശോധന ക്യാമ്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

*ബ്ലോക്ക്തല മണ്ണ് പരിശോധന ക്യാമ്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു*

മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പും കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയോജിതമായി ' മണ്ണറിവ് 2026' പനമരം ബ്ലോക്ക്തല മണ്ണ് പരിശോധന ക്യാമ്പയിനും കാർഷിക വിജ്ഞാന ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ വയനാട് ഹൈടെക് സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സീനിയർ കെമിസ്റ്റ് എം രവിക്ക് മണ്ണ് സാമ്പിൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  റഷീന സുബൈർ അധ്യക്ഷയായി. സീനിയർ കെമിസ്റ്റ് എം രവി,മ ണ്ണ് പര്യവേക്ഷണ ഓഫീസർ എം രാഹുൽ രാജ് എന്നിവർ കാർഷിക വിജ്ഞാന സെമിനാർ നയിച്ചു. പരിപാടിയില്‍ അമ്പതോളം മണ്ണുസാമ്പിളുകള്‍ പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്തു.

പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.എച്ച് ഫസൽ, ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടർ വി അബ്ദുൾ ഹമീദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബാബു, സി.പി റുഖിയ, കെ.വി രജിത, എം.സി സെബാസ്റ്റ്യൻ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ടി.എസ് സുമിന എന്നിവർ സംസാരിച്ചു.

 

date