അപേക്ഷ ക്ഷണിച്ചു
ജില്ലാ നിര്‍മ്മിതി കേന്ദ്രം ഇടുക്കിയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊജക്ട് മാനേജര്‍/എക്സിക്യൂട്ടീവ് സെക്രട്ടറി തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ സര്‍വീസില്‍ നിന്നോ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നോ എക്സിക്യൂട്ടീവ് എഞ്ചിനീയറായി വിരമിച്ചവരും സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദവുമുളള 62 വയസില്‍ താഴെയുളളവര്‍ക്കും അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം സെപ്റ്റംബര്‍ 26 വൈകിട്ട് 5 മണിക്ക് മുന്‍പായി താഴെ കാണുന്ന വിലാസത്തില്‍ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.
1. പ്രൊജക്ട് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്
ജില്ലാ നിര്‍മ്മിതി കേന്ദ്രം, ഇടുക്കി
പൈനാവ് പി.ഒ, ഇടുക്കി - 685603
ഫോണ്‍: 9495932252
ഇമെയില്‍: nirmithikendraidukki@gmail.com
2. ആര്.ഡി.ഒ ഓഫീസ്, ദേവികുളം,
ദേവികുളം സര്‍ക്കുലര്‍ റോഡ്, ദേവികുളം പി.ഒ
മൂന്നാര്‍ - 685613
ഫോണ്‍: 04865 264222
ഇമെയില്‍: rdo.devikulam@kerala.gov.in
- Log in to post comments