*അക്രഡിറ്റഡ് എഞ്ചിനീയര്‍ നിയമനം*
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി-ജി റാം ജി) പദ്ധതി വിഭാഗത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവില്‍/ അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി. ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും, കുറഞ്ഞത് 5 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖല/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റും, കുറഞ്ഞത് 10 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/തദ്ദേശ സ്വയംഭരണ/സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍/ പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം ഉള്ളവരെയും പരിഗണിക്കും. അപേക്ഷ സെപ്റ്റംബര്‍ 25 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 0487 2262473.
- Log in to post comments