Post Category
*പശു വളര്‍ത്തലില്‍ പരിശീലനം*
മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'പശു വളര്‍ത്തല്‍' എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 24, 25 തിയ്യതികളില്‍ മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ സൗജന്യമായി ദ്വിദിന പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ 0491 2815454 എന്ന നമ്പറില്‍ ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെയുള്ള സമയത്ത് വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പരിശീലനത്തിനെത്തുമ്പോള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടുവരേണ്ടതാണ്.
date
- Log in to post comments