പി.ആര്‍.ഡിയില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ പാനല്‍: ഇന്നു (സെപ്റ്റംബര്‍ 17) കൂടി അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് മാനേജ്‌മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് ഇന്നുകൂടി (സെപ്റ്റംബര്‍ 17) അപേക്ഷിക്കാം. 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേഷന്‍/ ഡിഗ്രി/ ഡിപ്ലോമ, അല്ലെങ്കില്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് ഡിപ്ലോമ, അല്ലെങ്കില്‍ ന്യൂ മീഡിയ- സോഷ്യല്‍ മീഡിയ സ്റ്റഡീസില്‍ ഡിപ്ലോമ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വീഡിയോ നിര്‍മ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബര്‍ ഒന്നിന് 30 വയസ് കവിയരുത്.
അപേക്ഷകള്‍ ഓണ്‍ലൈനായി https://prism.prd.kerala.gov.in എന്ന ലിങ്ക് മുഖേന സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള വിശദനിര്‍ദേശങ്ങള്‍ prd.kerala.gov.in, cdit.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. ഇ-മെയില്‍ അഡ്രസും ഫോണ്‍ നമ്പരും ഉപയോഗിച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം.
- Log in to post comments