Post Category
വാക്ക് ഇൻ ഇന്റർവ്യൂ
ആലപ്പുഴ ഗവ. കേപ്പ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസറുടെ തസ്‌തികയിലേക്ക് താത്കാലിക നിയമനം നടത്താൻ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ എം.ടെക്ക്, മാത്തമാറ്റിക്സ്- ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റും. വിശദമായ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം സെപ്റ്റംബർ 22 രാവിലെ 9.30ന് ഉദ്യോഗാർത്ഥികൾ കോളേജിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: www.cempunnapra.org. ഫോൺ: 0477-2267311, 9846597311.
date
- Log in to post comments