Post Category
വിമുക്തഭടന്മാർക്ക് റദ്ദായ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാം
ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്തിട്ടുള്ളതും, ജനുവരി 2025 മുതൽ ഓഗസ്റ്റ് 2026 വരെ റദ്ദായതുമായ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് പുതുക്കി നൽകുന്നു. എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡിൽ ഒക്ടോബർ 2024 മുതൽ ജൂൺ 2026 വരെ രേഖപ്പെടുത്തിയവർക്കാണ് രജിസ്ട്രേഷൻ പുതുക്കുവാൻ അവസരം. അവസാന തീയതി: ഒക്ടോബർ 31.
താല്പര്യമുള്ളവർ പ്രവൃത്തി ദിവസങ്ങളിൽ തൊഴിൽ രജിസ്ട്രേഷൻ കാർഡുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസ്, ആറാട്ടുവഴി, ആലപ്പുഴ - 688007ൽ നേരിട്ടോ, ദൂതൻ മുഖേനയോ, തപാൽ മാർഗ്ഗമോ ബന്ധപ്പെടേണ്ടതാണ്. ഫോൺ: 0477 2245673
date
- Log in to post comments