Post Category
പുതുക്കിയ ജി ഐ എസ് വരിസംഖ്യ; ഓഫീസ് മേധാവികൾ ഉറപ്പുവരുത്തണം
സെപ്റ്റംബർ മാസത്തിലെ ശമ്പളത്തിലൂടെ മാത്രമേ ജീവനക്കാരുടെ ജി.ഐ.എസ് വരിസംഖ്യ ഉയർത്തുവാൻ കഴിയൂ. അതിനാൽ ഗ്രൂപ്പ് ഇൻഷ്വറൻസ് പദ്ധതി ബാധകമായ എല്ലാ ജീവനക്കാരുടേയും 2026 സെപ്റ്റംബർ മാസത്തെ ശമ്പളത്തിൽ നിന്നും പ്രായഭേദമന്യേ സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള മതിയായ വരിസംഖ്യ കിഴിക്കൽ നടത്തിയിട്ടുണ്ടെന്ന് ഓഫീസ് മേലധികാരിൾ ഉറപ്പുവരുത്തണം. സംശയ നിവാരണത്തിനായി ജില്ലാ ഇൻഷുറൻസ് ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0477-2964436, 9496004863.
date
- Log in to post comments