Skip to main content

കൈപ്പുസ്തക മാന്വൽ പരിഷ്‌കരണം: ദ്വിദിന ശില്പശാല നടന്നു

പൊതുവിദ്യാഭ്യാസ വകുപ്പിലെ പ്രധാനാധ്യാപകർക്കും ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാർക്കുമുള്ള കൈപ്പുസ്തകങ്ങൾ പരിഷ്‌കരിക്കുന്നതിനും എയ്ഡഡ് സ്‌കൂൾ മാനേജർമാർക്കായുള്ള മാന്വൽ തയ്യാറാക്കുന്നതിനുമുള്ള ശില്പശാലയ്ക്ക് സീമാറ്റ് - കേരളയിൽ തുടക്കമായി. പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഷിബു ആർ. എസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സീമാറ്റ്-കേരള ഡയറക്ടർ ആർ. അരുൺകുമാർ അധ്യക്ഷനായി. ഹയർ സെക്കൻഡറി അക്കാദമിക വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. അഷ്‌റഫ് കെ. കെഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. കെ. മാണിക്യരാജ്വൊക്കേഷണൽ ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാരായ കെ. വി. മനോജ്അസ്ഹർ എം. എ. ഹയർ സെക്കൻഡറി ഐ.സി.ടി സെൽ കോർഡിനേറ്റർ എം. ആർ ശ്രീകുമാർസീമാറ്റ്-കേരള കൺസൾട്ടന്റ് മുഹമ്മദാലി എറിസർച്ച് ഓഫിസർ അബ്ദുൽ ഗഫൂർ പി. എ. തുടങ്ങിയവർ സംസാരിച്ചു.

ശില്പശാലയിൽ വിദ്യാഭ്യാസ ഭരണരംഗത്തെ വിദഗ്ധർഅക്കാദമിക വിദഗ്ധർബന്ധപ്പെട്ട ഉദ്യോഗസ്ഥർസ്‌കൂൾ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. നിലവിൽ സീമാറ്റ്-കേരള തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുള്ള കൈപ്പുസ്തകങ്ങളുംമാന്വലുകളും പരിശോധിക്കുകകാലഹരണപ്പെട്ട ഉള്ളടക്കങ്ങൾ പരിഷ്‌കരിക്കുകപുതിയ നയങ്ങളും ചട്ടങ്ങളും ഉൾപ്പെടുത്തുകസ്‌കൂൾ നേതൃത്വത്തിന്റെയും മാനേജ്‌മെന്റിന്റെയും സമകാലിക ആവശ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രായോഗിക മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുകയായിരുന്നു ശില്പശാലയുടെ ലക്ഷ്യങ്ങൾ.

പി.എൻ.എക്‌സ്. 3820/2026

date