Skip to main content

വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

2025 ജനുവരി 1 മുതല്‍ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കുന്നതിന് ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചു. ഇടുക്കി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ തൊഴില്‍ (എംപ്ലോയ്മെന്റ്) രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ള എല്ലാ വിമുക്തഭടന്മാരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 04862  222904
 

date