കെ-ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം ഇന്ന് മുതൽ
മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് (ഡിസംബർ 2025) പരീക്ഷയെഴുതി വിജയിച്ച് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവർക്കുള്ള അസ്സൽ സർട്ടിഫിക്കറ്റ് വിതരണം ഇന്ന് (സെപ്റ്റംബർ 18) മുതൽ ഒക്ടോബർ മൂന്ന് വരെ മലപ്പുറം വിദ്യാഭ്യാസ ഓഫീസിൽ നടക്കും. പരീക്ഷാർത്ഥികൾ ഒറിജിനൽ ഹാൾടിക്കറ്റുമായി നേരിട്ടെത്തി സർട്ടിഫിക്കറ്റുകൾ കൈപ്പറ്റണം.
കാറ്റഗറി ഒന്ന് വിഭാഗത്തിൽ രജിസ്റ്റർ നമ്പർ 509413 മുതൽ 510187 വരെയുള്ളവർക്ക് സെപ്റ്റംബർ 18 നും, 510188 മുതൽ 510942 വരെയുള്ളവർക്ക് സെപ്റ്റംബർ 19 നും, 510943 മുതൽ 511785 വരെയുള്ളവർക്ക് സെപ്റ്റംബർ 22 നും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. കാറ്റഗറി രണ്ട് വിഭാഗത്തിൽ 614693 മുതൽ 615684 വരെയുള്ളവർക്ക് സെപ്റ്റംബർ 23 നും, 615687 മുതൽ 616573 വരെയുള്ളവർക്ക് സെപ്റ്റംബർ 24 നും, 616574 മുതൽ 617666 വരെയുള്ളവർക്ക് സെപ്റ്റംബർ 25 നും, 617667 മുതൽ 618641 വരെയുള്ളവർക്ക് സെപ്റ്റംബർ 26 നും ആണ് വിതരണം.
കാറ്റഗറി മൂന്ന് വിഭാഗത്തിൽ 715265 മുതൽ 716152 വരെയുള്ളവർക്ക് സെപ്റ്റംബർ 28 നും, 716156 മുതൽ 717013 വരെയുള്ളവർക്ക് സെപ്റ്റംബർ 29 നും, 717014 മുതൽ 718014 വരെയുള്ളവർക്ക് സെപ്റ്റംബർ 30 നും, 718017 മുതൽ 719035 വരെയുള്ളവർക്ക് ഒക്ടോബർ ഒന്നിനും സർട്ടിഫിക്കറ്റുകൾ നൽകും. കാറ്റഗറി നാല് വിഭാഗത്തിൽ 805363 മുതൽ 806886 വരെ രജിസ്റ്റർ നമ്പറുള്ളവർക്ക് ഒക്ടോബർ മൂന്നിനാണ് സർട്ടിഫിക്കറ്റ് വിതരണം.
ഡിസംബർ 2025-ന് മുമ്പുള്ള വിജ്ഞാപനപ്രകാരം പരീക്ഷ എഴുതിയവരുടെ സർട്ടിഫിക്കറ്റ് വിതരണം ഒക്ടോബർ അഞ്ചിന് കാറ്റഗറി ഒന്ന് വിഭാഗത്തിനും, ഒക്ടോബർ ആറിന് കാറ്റഗറി രണ്ട് വിഭാഗത്തിനും, ഒക്ടോബർ ഏഴിന് കാറ്റഗറി മൂന്ന് വിഭാഗത്തിനും, ഒക്ടോബർ എട്ടിന് കാറ്റഗറി നാല് വിഭാഗത്തിനും നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
- Log in to post comments