Skip to main content

ജില്ലാതല അറിയിപ്പുകൾ

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം: മുഴപ്പിലങ്ങാട് ബീച്ച് 19-ന് ശുചീകരിക്കും

അന്താരാഷ്ട്ര തിരദേശ ശുചീകരണ ദിനാചരണത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ നിന്നും ബീച്ച് ശുചികരണത്തിനായ് തിരഞ്ഞെടുത്ത പ്രധാനപ്പെട്ട 50 ബീച്ചുകളിൽ ഒന്നായ കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് ബീച്ചിൽ സെപ്റ്റംബർ19 ന്  വിപുലമായ ശുചീകരണ യജ്ഞവും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്നു. 'സ്വച്ഛ് സാഗർ സുരക്ഷിത് സാഗർ" (SSSS-26) കാമ്പെയ്നിൻ്റെന്റെ ഭാഗമായാണിത്. 
കടൽത്തീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും ഒഴിവാക്കി പരിസ്ഥിതിയെ സംരക്ഷിക്കുക, സമുദ്ര ആവാസവ്യവസ്ഥയെ വിണ്ടെടുക്കുക എന്നിവയാണ്  ലക്ഷ്യം. സെപ്റ്റംബർ 19-ന് രാവിലെ 7.30 മണിക്ക് ആരംഭിക്കുന്ന ശുചീകരണ യജ്ഞത്തിൽ സ്‌കൂൾ-കോളേജ് വിദ്യാർത്ഥികൾ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവർ പങ്കെടുക്കും. ശുചീകരണ പ്രവർത്തനങ്ങൾക്ക് പുറമെ 'ക്ലീൻ കോസ്റ്റ്, സേഫ് സീസ്'  പ്രതിജ്ഞ, ഒപ്പിടൽ ക്യാപെയിൻ, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിക്കുന്ന സെൽഫി പോയിന്റുകൾ എന്നിവയും ഒരുക്കും.
 പ്ലാസ്റ്റിക് മലിനീകരണത്തിൽ നിന്നും തീരദേശത്തെ മോചിപ്പിക്കുക, മുഴപ്പിലങ്ങാട് ബീച്ചിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

 ഓഫീസ് കെട്ടിടം മാറ്റം

കണ്ണൂർ യൂണിവേഴ്‌സിറ്റി താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിച്ചുവരുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സപ്തംബർ18 മുതൽ  മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പുതിയ ഓഫീസിലേക്ക്  മാറ്റി പ്രവർത്തിക്കും. പുതിയ ഓഫീസ് വിലാസം -
മോഡൽ കരിയർ സെൻ്റർ & യൂണിവേഴ്‌സിറ്റി എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ കണ്ണൂർ,
ലൈബ്രറി ബിൽഡിംഗ്,
കണ്ണൂർ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ ക്യാമ്പസ്,
ധർമശാല, കണ്ണൂർ, 670567
ഫോൺ: 0497-2703130
ugbkanr.emp.lbr@kerala.gov.in

 തത്സമയ പ്രവേശനം

കണ്ണൂർ ഗവ:വനിതാ ഐ.ടി.ഐയിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്കുള്ള തൽസമയ പ്രവേശനം സപ്തംബർ18 മുതൽ നടക്കുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകളുമായി നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷ ഫീസ് 100 രൂപ. ഫോൺ: 7012827630, 9400527012.

പിലിക്കോട് ഗവ. ഐടിഐയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിലുള്ള രണ്ട് ഒഴിവുകളിലേക്ക് സപ്തംബർ19 ന് ഉച്ചക്ക് 12 മണി വരെ തൽസമയ പ്രവേശനത്തിനുള്ള അപേക്ഷകൾ സ്വീകരിക്കും. ഉച്ചക്ക് ശേഷം യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നൽകും.
ഫോൺ: 0467 2967767, 9747009343, 9895919268.

എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാം

2024 ഒക്ടോബർ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ സൈനിക ക്ഷേമ ഓഫീസിലെ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ വന്ന വിമുക്തഭടൻമാർക്ക് ഒക്ടോബർ 31 നകം സീനിയോറിറ്റി നഷ്ടപ്പെടാതെ രജിസ്ട്രേഷൻ പുതുക്കാം.  ഫോൺ: 0497 2700069.

അസിസ്റ്റൻറ് പ്രിസൺ ഓഫീസർ നിയമനം

കണ്ണൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോമിലെ, ലുനാറ്റിക്ക് തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രിസൺ ഓഫീസർമാരെ നിയമിക്കുന്നു.
 അഞ്ച് താൽക്കാലിക ഒഴിവുകളുണ്ട്. 55 വയസ്സിൽ താഴെയുള്ള, എസ്എസ്എൽസി പാസ്സായതും, മെഡിക്കൽ കാറ്റഗറി SHAPE-1 ആയതുമായ വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജില്ലാ സൈനികക്ഷേമ ഓഫീസിൽ രജിസ്ട്രേഷൻ ചെയ്‌ത എംപ്ളോയ്മെൻറ് രജിസ്ട്രേഷൻ കാർഡിൻറെ പകർപ്പും, വിമുക്തഭട ഐഡൻറിറ്റി കാർഡിൻറെ പകർപ്പും സഹിതം സപ്തംബർ 24 ന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0497 2700069

date