Post Category
ടെൻഡർ ക്ഷണിച്ചു
ജില്ലാ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൊടുവള്ളി, കിഴക്കോത്ത്, മടവൂർ, താമരശ്ശേരി ,കട്ടിപ്പാറ എന്നിവിടങ്ങളിലെ തദ്ദേശസ്ഥാപനങ്ങ ളുടെ പരിധിയിൽ പ്രവർത്തിക്കുന്ന 152 അങ്കണവാടികളിലേക്ക് 2026-27 വർഷത്തെ പ്രീ -സ്ക്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽനിന്നും / സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ടെൻഡറുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ടെൻഡറുകൾ കവറിലിട്ട് ,സീൽ ചെയ്‌ത കവറിന് പുറത്ത് "അങ്കണവാടി പ്രിസ്ക്കൂൾ കിറ്റിനുള്ള ടെൻഡർ 2026-27 " എന്ന് എഴുതേണ്ടതും പ്രേക്ഷിതൻ്റെയും സ്വീകർത്താവിൻ്റെയും മേൽവിലാസം ചേർക്കേണ്ടതുമാണ് .
ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30 ന് ഉച്ചക്ക് ഒന്നിന്
വിലാസം- ശിശു വികസന പദ്ധതി ഓഫീസ്, മിനി സിവിൽ സ്റ്റേഷൻ കൊടുവള്ളി 673572
ഫോൺ: 0495-2211525
date
- Log in to post comments