Skip to main content

ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിൽ താൽക്കാലിക നിയമനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി കോഴിക്കോട്,  എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ  തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്‌സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിലെ ഇടവേളകളിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമവും ലഭ്യമാക്കുകയാണ് ലക്‌ഷ്യം.
കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനായി കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ, സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.കെയർടേക്കർ-കം-ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് മുൻഗണന ലഭിക്കും. ഇതിനുപുറമേ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആശയവിനിമയ ശേഷി, രജിസ്റ്ററുകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ അഭികാമ്യമാണ്.

 സ്വീപ്പർ-കം-സാനിറ്റേഷൻ വർക്കർ തസ്തികയിലേക്ക് എഴുത്തും വായനയും കൈകാര്യം ചെയ്യാനുള്ള അടിസ്ഥാന പരിജ്ഞാനവും ശുചീകരണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിചയവും ആവശ്യമാണ്. ഇരു തസ്തികകളിലേക്കുമുള്ള പ്രായപരിധി 18  നും    50  നും മദ്ധ്യേ .  ഉദ്യോഗാർത്ഥികൾ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലാ ലേബർ ഓഫീസുകളിൽ  സെപ്റ്റംബർ 22 ന് രാവിലെ 10.30 ന് നടക്കുന്ന  കൂടിക്കാഴ്ചയിൽ ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബയോ ഡേറ്റ എന്നിവ സഹിതം  ഹാജരാകണം. രേഖകളുടെ ഒരു സെറ്റ് ഫോട്ടോ കോപ്പിയും കരുതണം.
ഫോൺ  -8547655256, -8547655267,8547655266
 വെബ്സൈറ് -lc.kerala.gov.in.

date