Post Category
വാഹനഗതാഗതം താൽക്കാലികമായി നിരോധിക്കും
മുക്കം ടൗൺ നവീകരണം രണ്ടാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി ബസ് സ്റ്റാൻഡ് എക്സിറ്റ് റോഡ് ഇന്റർലോക്ക് പ്രവൃത്തി ആരംഭിക്കുന്നതിനാൽ പഴയ ബസ് സ്റ്റാൻഡിലെ എക്സിറ്റിൽ നിന്നും ആരംഭിച്ച് സ്റ്റേറ്റ് ഹൈവെ വരെയുള്ള (മുക്കം മാളിന് മുൻവശം) ഭാഗത്തൂടെയുള്ള റോഡിൽ , സെപ്റ്റംബർ 19 മുതൽ പ്രവൃത്തി പൂർത്തികരിച്ച് വാഹനഗതാഗതയോഗ്യമാകുന്നത് വരെ വാഹനഗതാഗതം താൽക്കാലികമായി നിരോധിക്കും.
ഈ കാലയളവിൽ ബസ് സ്റ്റാൻഡുകളിലേക്ക് വരുന്ന വാഹനങ്ങൾ പുതിയ ബസ് സ്റ്റാൻഡ് , പഴയ ബസ് സ്റ്റാൻഡുകളിലേക്ക് വന്ന റോഡിലൂടെ തന്നെ തിരിച്ച് പോകേണ്ടതാണ് എന്ന് പൊതുമരാമത്ത് ( നിരത്തുകൾ വിഭാഗം) എക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments