Post Category
ഗ്രൂപ്പ് ഇന്‍ഷുറന്‍സ്; പുതിയ ഉത്തരവുകള്‍ പ്രകാരം വരിസംഖ്യ ഈടാക്കണം
സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പിന്‍റെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ബാധകമായ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പദ്ധതി വരിസംഖ്യ ശമ്പള സ്കെയിലിന് ആനുപാതികമായി സെപ്റ്റംബര്‍ മാസത്തെ ശമ്പളം മുതല്‍ പ്രായഭേദമെന്യെ വര്‍ധിപ്പിക്കാന്‍ ഉത്തരവായിരുന്നു. എല്ലാ ജീവനക്കാരുടെയും സെപ്റ്റംബര്‍ മാസത്തിലെ ശമ്പളത്തില്‍നിന്നും ഇതനുസരിച്ചുള്ള വരിസംഖ്യ ഇടാക്കുന്നുണ്ടെന്ന് ഡിഡിഒമാര്‍ ഉറപ്പാക്കണമെന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 9496004852, 9496004869 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments