ചാമ്പ്യന്‍സ് ബോട്ട് ലീഗ്: പ്രാദേശിക സമിതി രൂപീകരിച്ചു
ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി ബി എല്‍) സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 21 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. 2026-2027 വള്ളംകളി മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിനായി വിവിധ വേദികളില്‍ പ്രാദേശിക സമിതികള്‍ രൂപീകരിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രി ചെയര്‍മാനും മത്സരങ്ങള്‍ നടക്കുന്ന പ്രദേശത്തെ എം എല്‍ എ വര്‍ക്കിങ് ചെയര്‍മാനുമായിരിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് അധ്യക്ഷന്‍ വൈസ് ചെയര്‍മാനും ജില്ലാ കലക്ടര്‍ കണ്‍വീനറുമായിരിക്കും. ടൂറിസം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരാണ് ജോയിന്റ് കണ്‍വീനര്‍മാര്‍. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, തഹസില്‍ദാര്‍, ഡി ടി പി സി സെക്രട്ടറി, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിവിഷണല്‍ ഓഫീസര്‍ തുടങ്ങിയവര്‍ സമിതിയിലെ അംഗങ്ങളായിരിക്കും.
- Log in to post comments