അറിയിപ്പുകൾ
കെ ടെറ്റ് സർട്ടിഫിക്കറ്റ് വിതരണം
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിനു കീഴിൽ വരുന്ന 2026 ജൂലൈ 22 വരെ കെ ടെറ്റ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തിയ ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് വിതരണം 17 (വ്യാഴാഴ്ച) മുതൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.
വിമുക്തഭടൻമാർക്ക് തൊഴിൽ അവസരം
ഡയറക്ടർ ജനറൽ റീ സെറ്റിൽമെന്റ് (എക്സ് സർവ്വീസ്‌മെൻ) വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അർഹരായ വിമുക്ത ഭടൻമാരായ ഉദ്യോഗാർഥികൾ
www.dgrdemp@desw.gov.in സന്ദർശിക്കുകയോ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ : 0484-2422239.
തൊഴിൽ മേള 19 ന്
എറണാകുളം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 19 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ കാക്കനാട് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. രണ്ട് ഉദ്യോഗദാതാക്കൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ് (കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന), സെയിൽസ്, അസിസ്റ്റന്റ് മാനേജർ (കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന ), മാനേജർ, ബില്ലിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം നടത്തുന്നത്. പ്ലസ് ടു , ബിരുദം, ബി.എസ്.സി കെമിസ്ട്രി, ബിരുദാനന്തര ബിരുദം, എം.ബി എ,എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ബയോഡാറ്റയുടെ മൂന്ന് കോപ്പി സഹിതം അഭിമുഖത്തിനായി എത്തിച്ചേരണം.
എംപ്ലോയബിലിറ്റി സെന്ററിൽ ഇതുവരെ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് 300 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്യാം. ഫോൺ:
0484-2422452, 9446926836, 8848536856.
ഗാന്ധി ജയന്തി വാരം: വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തുന്നു
ഗാന്ധി ജയന്തി വാരത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. ജില്ലാ തല മത്സരം എറണാകുളം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബർ 24 ന് രാവിലെ 10.30 ന് ആലുവ യു സി കോളേജിൽ നടക്കും. ജില്ലയിലെ എല്ലാ സർക്കാർ സ്കൂളുകൾക്കും, അംഗീകൃത എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്റ്റേറ്റ്, സി ബി എസ് ഇ, ഐ സി എസ്സ് ഇ,ഐ എസ്സ് സി സിലബസ്സ് സ്കൂളുകൾക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു സ്കൂളില്‍ നിന്നും രണ്ട് വിദ്യാർഥികളടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. മത്സരത്തിലെ വിഷയം " ഗാന്ധിജിയും, ഖാദിയും, സ്വാതന്ത്യ സമരവും, പൊതുവിജ്ഞാനവും ". മത്സരം പൂർണ്ണമായും മലയാള ഭാഷയിലായിരിക്കും. ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമിന് കേരള ഖാദി ഗ്രാമ വ്യവസായ ബോ൪ഡില്‍ വെച്ച് നടത്തപ്പെടുന്ന സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതല മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക് സമ്മാനങ്ങളും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും ലഭിക്കും .മത്സരത്തില്‍ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സ്കൂള്‍ പ്രിൻസിപ്പലിന്റെ /ഹെഡ് മാസ്റ്ററുടെ സ൪ട്ടിഫിക്കറ്റ് സഹിതം കലൂരിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ സെപ്റ്റംബർ 18 ന് വൈകിട്ട് അഞ്ചിന് മു൯പായി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:9633945343, 9495118616, 07844869083, poekm@kkvib.org.
വനിത ഐ ടി ഐ യിൽ സ്പോട്ട് അഡ്‌മിഷൻ
കളമശേരി ഗവ. വനിത ഐ ടി ഐ യിൽ റഗുലർ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ തുടരുന്നു. താൽപര്യമുള്ളവർ സെപ്റ്റംബർ 22 വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 നുള്ളിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരായി അപേക്ഷ നൽകണം. ഫോൺ: 0484 2544750, 9496282057
റീ ടെൻഡർ ക്ഷണിച്ചു
കൊച്ചി അർബൻ (മൂന്ന്) ഐ സി ഡി എസ് പ്രൊജക്ടിന് കീഴിലുള്ള ഒന്ന്, രണ്ട് സെക്‌ടറുകളിലെ അങ്കണവാടികളിലേക്ക് 2026 സെപ്റ്റംബർ മുതൽ 2027 മാർച്ച് വരെ മുട്ട വാങ്ങി വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ ഫേമുകൾ വിതരണം ചെയ്യുന്ന അവസാന തീയതി സെപ്റ്റംബർ 22 ഉച്ചയ്ക്ക് 12 വരെ. പൂരിപ്പിച്ച ടെൻഡർ ഫോമുകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 22 ഉച്ചയ്ക്ക് രണ്ട് വരെ. ഫോൺ: 0484 2706695.
യോഗ വെൽനസ് ട്രെയിനർ കോഴ്‌സ് പ്രവേശനം
ലക്കിടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ യോഗ വെൽനസ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു.
എൻ സി വി ഇ ടി ലെവൽ (നാല്) സർട്ടിഫിക്കേഷൻ ലഭിക്കുന്ന കോഴ്സിന്റെ ക്ലാസുകൾ ഓൺലൈൻ രീതിയിലാണ് നടത്തുന്നത്. യോഗയോടുള്ള താൽപര്യം പ്രൊഫഷണൽ നൈപുണ്യമായി വികസിപ്പിക്കുന്നതിനും യോഗ ആൻഡ് വെൽനസ് മേഖലയിൽ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് കോഴ്സ്. 12 ആം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ19.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/RVF1cqNXhs4eAPhp8 ഫോൺ: 9495999667, 9895967998.
ക്വട്ടേഷനുകൾ ക്ഷണിച്ചു.
മൂവാറ്റുപുഴ അഡിഷണൽ സ്പെഷ്യൽ പോക്സോ കോടതിയിൽ ലോ ജേണലുകൾ ബൈൻഡ് ചെയ്യുന്നതിന് പ്രാവീണ്യവും യോഗ്യതയുമുള്ള ബൈൻഡർമാരിൽ നിന്ന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒരു വോളിയം ബൈൻഡ് ചെയ്യുന്നതിനുള്ള നിരക്കാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്. 2026 സെപ്റ്റംബർ 30 വൈകിട്ട് മൂന്ന് മണി വരെ സ്പെഷ്യൽ ജഡ്ജ്, അഡിഷണൽ സ്പെഷ്യൽ കോർട്ട് (പോക്സോ), മൂവാറ്റുപുഴ എന്ന വിലാസത്തിൽ ക്വട്ടേഷൻ സ്വീകരിക്കും.
വിവരാവകാശ കമ്മീഷൻ സെമിനാർ ഇന്ന് (17)
സംസ്ഥാന വിവരാവകാശ കമ്മീഷൻ്റെ നേതൃത്വത്തിൽ എറണാകുളം ജില്ലയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി ഇന്ന് ( വ്യാഴം ) സെമിനാർ നടത്തും .
രാവിലെ പത്തിന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന സെമിനാർ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും . ടി.ജെ. വിനോദ് എം എൽ എ അധ്യക്ഷത വഹിക്കും. മേയർ വി.കെ. മിനിമോൾ, മുഖ്യവിവരാവകാശ കമ്മീഷണർ വി. ഹരിനായർ തുടങ്ങിയവർ പ്രസംഗിക്കും.
ബഡ്സ് ഡേ ജില്ലാതല ദിനാഘോഷം (17)
എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള ബഡ്സ് ഡേ ജില്ലാതല ദിനാഘോഷം നാളെ (സെപ്റ്റംബർ 17) രാവിലെ 11ന് വടവുകോട്–പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ പോൾ പി. മാണി ഓഡിറ്റോറിയത്തിൽ നടക്കും. വി.പി. സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വടവുകോട്–പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.
ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കുടുംബശ്രീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന സ്ഥാപനങ്ങളാണ് ബഡ്സ് സ്കൂളുകളും ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററുകളും. ദിനാഘോഷത്തിന്റെ ഭാഗമായി ബഡ്സ് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങളോടെ ബഡ്സ് വാരാചരണവും സംഘടിപ്പിച്ചിരുന്നു. കുട്ടികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് വാരാചരണത്തിന്റെ ഭാഗമായി നടന്നത്.
ബഡ്സ് സ്ഥാപനങ്ങളിലെ പ്രതിനിധികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, രക്ഷിതാക്കൾ തുടങ്ങിയവർ ദിനാഘോഷത്തിൽ പങ്കെടുക്കും.
ഇ ടെൻഡർ
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികളുടെ ഇ ടെൻഡർ നടപടികളുടെ വിശദവിവരങ്ങൾ www.lsg.kerala.gov.in, www.etenders.kerala.gov.in എന്നീ വെബ് സൈറ്റുകളിലും, പ്രവൃത്തി ദിവസങ്ങളിൽ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും അറിയാവുന്നതാണ്.
സ്പോട് അഡ്മിഷൻ
കളമശ്ശേരി ഗവ. ഐ.ടി.ഐ യിൽ 2026 വർഷത്തെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് നാളെ (18ന് ) രാവിലെ 9 മണിക്ക് സ്പോട് അഡ്മിഷൻ നടത്തും. അപേക്ഷ സമർപ്പിച്ചവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ടി സി യും മറ്റ് അസൽ സർട്ടിഫിക്കറ്റുകളുമായി സ്പോട് അഡ്മിഷനിൽ പങ്കെടുക്കാം. ഫോൺ: 0484 2555505
- Log in to post comments