Post Category
പി.ആർ.ഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്; പരീക്ഷ സെപ്റ്റംബർ 20ന്
-ആലപ്പുഴ ജില്ലയിലേക്ക് അപേക്ഷിച്ചവരുടെ പരീക്ഷാകേന്ദ്രം എറണാകുളം, തമ്മനം, വൈലോപ്പിള്ളി റോഡിലെ എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിച്ചവർക്കുള്ള പരീക്ഷ സംസ്ഥാനമൊട്ടാകെ സെപ്റ്റംബർ 20ന് (ഞായർ) രാവിലെ 10.30 മുതൽ 12.30 വരെ നടക്കും.
ആലപ്പുഴ, എറണാകുളം ജില്ലകളിലേക്ക് അപേക്ഷിച്ചവർ എറണാകുളം, തമ്മനം, വൈലോപ്പിള്ളി റോഡിലെ എം.പി.എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതേണ്ടത്.
date
- Log in to post comments