Post Category
പി എസ് സി അഭിമുഖം
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) (ഫിഫ്ത്ത് എൻ സി എ -എസ് റ്റി ) (കാറ്റഗറി നമ്പർ. 348/2025) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആലപ്പുഴ ജില്ലാ ഓഫീസിൽ സെപ്റ്റംബർ 24ന് രാവിലെ 9.30 ന് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച വ്യക്തിവിവരക്കുറിപ്പ്, പ്രമാണങ്ങളുടെ അസ്സൽ, ഒ.റ്റി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ആലപ്പുഴ ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 0477 2264134.
date
- Log in to post comments