Skip to main content

സ്വച്ഛത ഹി സേവ ക്യാമ്പയിൻ 2026; ലോഗോ പ്രകാശനം നിർവഹിച്ചു

 

സ്വച്ഛ് ഭാരത് മിഷന്റെ കൈയ്യോട് കൈ ക്യാമ്പയിൻ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഷാജി വി നായർ, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ  മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ എം നൗഫൽ, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ജസ്റ്റിൻ പി എ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ജില്ലാ കളക്ടറുടെ ചേമ്പറിൽ നിർവഹിച്ചു. ഒക്ടോബർ 17 വരെ നീളുന്ന ക്യാമ്പയിനിൽ ജില്ലയിലെ മുഴുവൻ പൊതുസ്ഥലങ്ങളും ശുചീകരിക്കും. ബീച്ചുകൾ, സ്കൂൾ കോളേജുകൾ, പൊതുസ്ഥാപനങ്ങൾ, വീടുകൾ, സ്വകാര്യസ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, റെയിൽവേ ട്രാക്കുകൾ, ട്രാൻസ്പോർട്ട് ഹബ്ബുകൾ, കളിസ്ഥലങ്ങൾ,  പാർക്കുകൾ, ജലാശയങ്ങൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, പബ്ലിക് കമ്മ്യൂണിറ്റി ടോയ്ലറ്റുകൾ എന്നിവിടങ്ങൾ ക്യാമ്പയിനിന്റെ ഭാഗമായി ശുചീകരിക്കും.   ക്യാമ്പയിനിന്റെ ഭാഗമായി ഒക്ടോബർ ഒന്നിന് ശുചീകരണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളും ഒരു മണിക്കൂർ (രാവിലെ 8 മുതൽ 9 വരെ) പങ്കാളികളാകും.

date