Post Category
വയോജന കമ്മിഷൻ സിറ്റിംഗ് നടത്തി
വയോജന കമ്മിഷൻ ജില്ലാതല സിറ്റിംഗ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. കമ്മിഷൻ ചെയർപേഴ്സൺ അഡ്വ കെ സോമശേഖരന്റെ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിൽ 13 പരാതികൾ ലഭിച്ചു. ഇവ പരിശോധിച്ചു, ബന്ധപ്പെട്ട കക്ഷികളെ പങ്കെടുപ്പിച്ചു ഹിയറിങ് നടത്തിയശേഷം തീരുമാനമെടുക്കും. വെള്ളിയാഴ്ച നടന്ന സിറ്റിങ്ങിൽ തണൽ വയോജന ട്രസ്റ്റിന്റെ പരാതിയിന്മേൽ ആലപ്പുഴ നഗരസഭ പ്രതിനിധികളെ പങ്കെടുപ്പിച്ചു ഹിയറിങ് നടത്തി. നഗരസഭ അധ്യക്ഷ മോളി ജേക്കബ്ബ്, സെക്രട്ടറി സനിൽ എസ്, കൗൺസിലർ ജിജി വി എന്നിവർ ഹാജരായി. സിറ്റിങ്ങിൽ കമ്മിഷൻ അംഗം കെ എൻ കെ നമ്പൂതിരി, ജില്ലാ സാമൂഹ്യനീതി ഓഫീസർ അശ്വതി വി എന്നിവരും പങ്കെടുത്തു.
date
- Log in to post comments