Skip to main content

മന്ത്രി എം ലിജു അന്തിമോപചാരം അർപ്പിച്ചു 

 

ആലപ്പുഴയുടെ സാമൂഹിക-സാംസ്‌കാരിക മണ്ഡലത്തിൽ നിറഞ്ഞുനിന്ന കല്ലേലി രാഘവൻപിള്ളയ്ക്ക്  ആയിരങ്ങളുടെ അന്ത്യാഞ്ജലി. ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു കല്ലേലിയുടെ  വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി ജില്ലാ കളക്ടർ ഷാജി വി നായർ ആദരമർപ്പിച്ചു. എസ് ഡി വി സെന്റിനറി ഹാളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്നു. എം എൽ എ മാർ, സാംസ്‌കാരിക-സംഘടനാ പ്രവർത്തകർ, തുടങ്ങി വിവിധ മേഖലകളിലുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാര ചടങ്ങ്.

date