Skip to main content

കരാർ നിയമനം

കേരള മെഡിക്കൽ സർവീസ് കോർപറേഷൻ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. പ്രായ പരിധി 01.01.2026 ന് 41 കവിയരുത്. (നിയമാനുസൃത വയസ്സിളവ് ബാധകം) ശമ്പള സ്‌കെയിൽ: 60000 രൂപ.

ICWA യോഗ്യതയും (CA Final) അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. ഇതിൽ മൂന്ന് വർഷമെങ്കിലും 200 കോടി രൂപയിൽ കുറയാത്ത വാർഷിക വിറ്റുവരവുള്ള സ്വകാര്യ /  പൊതുമേഖലാ സ്ഥാപനത്തിൽ ഫിനാൻസ് മാനേജർ പ്രവൃത്തിപരിചയം അല്ലെങ്കിൽ മാസ്റ്റർ ഓഫ് കൊമേഴ്സ് (M.Com) ബിരുദവും ഏഴ് വർഷത്തെ പ്രവൃത്തിപരിചയം വേണം. ഇതിൽ നാല്  വർഷമെങ്കിലും 200 കോടി രൂപയിൽ കുറയാത്ത വാർഷിക വിറ്റുവരവുള്ള സ്ഥാപനത്തിൽ പ്രവർത്തിച്ചിരിക്കണം.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റബർ 28 നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ സ്ഥാപനമേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.

പി.എൻ.എക്‌സ്. 3840/2026

date