Skip to main content

*ജൈവവൈവിധ്യ കോണ്‍ഗ്രസ് 26ന്*

 
വിദ്യാര്‍ഥികള്‍ക്കിടയില്‍ ജൈവവൈവിധ്യ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ചില്‍ഡ്രന്‍സ് ബയോ ഡൈവേഴ്‌സിറ്റി  കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നു. സുല്‍ത്താന്‍ ബത്തേരി 
സെന്റ് മേരിസ് കോളേജില്‍ സെപ്റ്റംബര്‍ 26 ന് നടക്കുന്ന ബയോ ഡൈവേഴ്‌സിറ്റി  കോണ്‍ഗ്രസിന്റെ ഭാഗമായി  പെന്‍സില്‍ ഡ്രോയിങ്, പെയിന്റിങ്, പ്രൊജക്ട് അവതരണം, ഹോം സ്റ്റഡ് ബയോഡൈവേഴ്‌സിറ്റി മത്സരങ്ങള്‍  സംഘടിപ്പിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളായി വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ജില്ലാതല മത്സരങ്ങളില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍  പങ്കെടുക്കാം. ഫോണ്‍: 9656863232

date