Skip to main content

ക്ലാർക്ക് നിയമനം: തീയതി നീട്ടി

കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ക്ലാർക്ക് തസ്തികയിലേക്ക് (ശമ്പള നിരക്ക് 26,500 - 60,700) അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷിക്കേണ്ട തീയതി സെപ്റ്റംബർ 30 വരെ നീട്ടി. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവരാകണം അപേക്ഷകർ. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം സെപ്റ്റംബർ 30 വൈകിട്ട് 5 ന് മുമ്പ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ, തിരുവനന്തപുരം, പിൻ - 695035 വിലാസത്തിൽ അപേക്ഷിക്കണം.

പി.എൻ.എക്‌സ്. 3852/2026

date