Skip to main content

ആയുർവേദ തെറാപ്പിസ്റ്റ്: വാക്ക് ഇൻ ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം സർക്കാർ/ഡിഎഎംഇ നടത്തുന്ന ആയുർവേദ തെറാപ്പിസ്റ്റ് കോഴ്‌സ് അല്ലെങ്കിൽ സിസിആർഎഎസ് ചെറുതുരുത്തി നടത്തുന്ന ഒരു വർഷത്തെ ആയുർവേദ പഞ്ചകർമ ടെക്‌നീഷ്യൻ കോഴ്‌സാണ് യോഗ്യത. പ്രായപരിധി 2026 സെപ്റ്റംബർ ഒന്നിന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം 14,700 രൂപ. അപേക്ഷ സെപ്റ്റംബർ 28 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. സെപ്റ്റംബർ 30 രാവിലെ 10ന് ആരോഗ്യഭവൻ ബിൽഡിങ്ങിലെ നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിലാണ് വാക്ക് ഇൻ ഇന്റർവ്യൂ. അഭിമുഖ ദിവസം വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. അപേക്ഷാ ഫോമും വിവരങ്ങളും www.nam.kerala.gov.in ൽ ലഭിക്കും.

പി.എൻ.എക്‌സ്. 3872/2026

date